![](/wp-content/uploads/2020/01/trump1-1.jpg)
റിയാദ് : പശ്ചിമേഷ്യയിലെ പുതിയ സമാധാന പദ്ധതി , അറബ് രാജ്യങ്ങളില്‍ നിന്നും പലസ്തീനില്‍ നിന്നും അമേരിക്കയ്ക്ക് വലിയ തിരിച്ചടി പട്രംപ് ഭരണകൂടം കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് പലസ്തീനും അറബ് രാഷ്ട്രങ്ങളുടേയും ഇപ്പോഴത്തെ തീരുമാനം. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ പലസ്തീന്‍ സമൂഹത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് അറബ് ലോകം വ്യക്തമാക്കി. എന്നാല്‍ തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ട്രംപ് മുന്നോട്ടു വെക്കുന്ന പുതിയ സമാധാന പദ്ധതിയെ ലോകം തള്ളണമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന്റെ മര്‍മ്മം ഉള്‍ക്കൊള്ളാത്ത പദ്ധതികളിലൂടെ രാഷ്ട്രീയ പ്രശ്‌നപരിഹാരം സാധ്യമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സംരക്ഷണം മാത്രമാണ് പദ്ധതിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നതെന്നും പലസ്തീന്‍ നേതൃത്വം കുറ്റപ്പെടുത്തി.
Post Your Comments