ന്യൂഡല്‍ഹി: പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹ വേദിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ സംഭവത്തിലുള്ള പ്രതിഷേധം അറിയിച്ചത്.
തര്‍പാര്‍ക്കര്‍ ജില്ലയിലെ ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം ഉണ്ടായതിനെയും ഇന്ത്യ അപലപിച്ചു. രണ്ട് സംഭവങ്ങളിലും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ റിമാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി ഉണ്ടാവണം. നിഷ്പക്ഷ അന്വേഷണം നടത്തണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിന്ധ് പ്രവിശ്യയിലെ മഠിയാരി ജില്ലയിലെ ഹാലായിലായിരുന്നു സംഭവം. വിഷയത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടി കറാച്ചിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments