
കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാന്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാന്‍ എത്തുന്നു. 18 തവണ സിരി എ കിരീടം നേടിയിട്ടുള്ള ഇറ്റാലിയന്‍ വമ്പന്‍മാരുടെ വരവ് കേരളക്കരയെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് അക്കാദമികള്‍ തുടങ്ങാനാണ് പ്രാഥമിക ഘട്ടത്തില്‍ തീരുമാനം. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലാണ് അക്കാദമികള്‍ ആരംഭിക്കുക.
ക്ലബ്ബിന്റെ പരിശീലകന്‍ ക്ലോഡിയോ സോള ഏപ്രീല്‍ മാസത്തില്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. ഈ സമയത്ത് ആകാം അക്കാദമികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ സാധ്യത. എസി മിലാന്‍ ഇന്റര്‍ നാഷണല്‍ അക്കാദമി മാനേജര്‍ അലക്സാണ്ട്രോ ജിയോനിയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു ഇന്റര്‍ നാഷണല്‍ ക്ലബ്ബ് ഒരു സംസ്ഥാനത്ത് മാത്രമായി ഇത്രയധികം അക്കാദമികള്‍ തുടങ്ങുന്നത്.
Post Your Comments