ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെ അസഭ്യം പറഞ്ഞ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഐ.സി.സിയുടെ വക പിഴയും ഡീമെറിറ്റും. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ അതിന് പുറമെ ഒരു ഡിമെരിറ്റ് പോയിന്റും ഐ.സി.സി സ്റ്റുവര്‍ട്ട് ബ്രോഡിന് വിധിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡു പ്ലെസിയോടാണ് ബ്രോഡ് അസഭ്യം പറഞ്ഞത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണ് ബ്രോഡിന് ലഭിക്കുന്നത്. രണ്ട് വര്‍ഷകാലയളവിനുള്ളില്‍ 4 ഡിമെരിറ്റ് പോയിന്റുകള്‍ ലഭിച്ചാല്‍ താരത്തിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് വരും. ഐ.സി.സി പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.3ന്റെ ലംഘനമാണ് താരത്തിനെതിരെ ആരോപിക്കപ്പെട്ടത്. നേരത്തെ ഈ പരമ്പരയില്‍ കാഗിസോ റബാഡ, ജോസ് ബട്‌ലര്‍, വെര്‍നോന്‍ ഫിലാണ്ടര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്കെല്ലാം വിവിധ കുറ്റങ്ങള്‍ക്കായി ഐ.സി.സി പിഴ വിധിച്ചിരുന്നു.
Post Your Comments