ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ കശ്മീര്‍ വിഷയത്തിലും പൗരത്വ നിയമ ഭേദഗതിയിലും അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാടുമായി ബന്ധമൊന്നുമില്ലെന്ന് ഇ.യു വക്താവ് വിര്‍ജിനി ബട്ടു-ഹെന്‍റിക്സണ്‍ പറഞ്ഞു. ഈ പ്രമേയങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച ഡ്രാഫ്റ്റുകള്‍ മാത്രമാണ്. ഈ അഭിപ്രായങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന അഭിപ്രായവുമായി നിരവധി അംഗ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അവതരിപ്പിക്കാന്‍ പോകുന്ന പ്രമേയങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേയും കശ്മീരിന്റെ 370-)0 വകുപ്പ് റദ്ദാക്കിയതിലുമാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പാകിസ്താന്‍ വംശജരായ അംഗങ്ങളാണ് ഇതിന് മുന്‍കയ്യെടുക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇടത് അനുഭാവമുള്ള അംഗങ്ങളും ഒപ്പമുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഒരു അംഗ രാഷ്ട്രവും ഇതിനെ അനുകൂലിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിനു മുന്നിൽ മാംസാഹാരങ്ങൾ വിൽക്കുന്നത് ആചാരങ്ങളോടുള്ള വെല്ലുവിളി – ഉപദേശക സമിതി
ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാര്‍ച്ച് 13 ന് ബ്രസല്‍സില്‍ നടക്കാനിരിക്കേയാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ഇന്ത്യ വിരുദ്ധ പ്രമേയം തള്ളി യൂണിയന്‍ നേരിട്ട് രംഗത്തെത്തിയത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറയുന്നതിനു മുന്‍പ് കാര്യങ്ങള്‍ സമഗ്രമായി പരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Post Your Comments