Latest NewsNewsInternational

പൗരത്വ നിയമവിരുദ്ധ പ്രമേയം എതിര്‍ക്കുന്നവര്‍ക്ക് തിരിച്ചടി : വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാട് ഇങ്ങനെ

ന്യൂഡല്‍ഹി : പൗരത്വ നിയമവിരുദ്ധ പ്രമേയം എതിര്‍ക്കുന്നവര്‍ക്ക് തിരിച്ചടി, വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാട് ഇങ്ങനെ. ഇന്ത്യയുടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിന് എതിരായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആറ് രാഷ്ട്രീയ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ നിന്നും ദൂരം പാലിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആറ് പ്രമേയങ്ങളും, ചില അംഗങ്ങളുടെ നിലപാടുകളും 28 അംഗ യൂണിയന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഇയു വിദേശകാര്യ, സുരക്ഷാ നയങ്ങളുടെ വക്താവ് വിര്‍ജിന്‍ ബാതു ഹെന്റിക്സണ്‍ വ്യക്തമാക്കി.

ഇന്ത്യ പൗരത്വം അനുവദിക്കുന്ന രീതിയില്‍ അപകടകരമായ മാറ്റമെന്ന് വിശേഷിപ്പിച്ചാണ് 751 അംഗങ്ങളുള്ള ഇയു പാര്‍ലമെന്റില്‍ ആറ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് മോദി സര്‍ക്കാരും, ലോക്സഭാ, രാജ്യസഭാ സ്പീക്കര്‍മാരും ഉന്നയിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു വിദേശ പാര്‍ലമെന്റിനും ഇടപെടേണ്ട കാര്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button