Latest NewsKeralaNews

നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനി ഭീഷണിപ്പെടുത്തി; ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ( പൾസർ സുനി) റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

ജ​യി​ലി​ൽ​​​വെ​ച്ച്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി പ​ണ​ത്തി​നാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ദി​ലീ​പിൻറെ പ​രാ​തി​യി​ൽ പ​ൾ​സ​ർ സു​നി, ഒ​മ്പ​താം പ്ര​തി സ​നി​ൽ കു​മാ​ർ എ​ന്ന മേ​സ്തി​രി സ​നി​ൽ, പ​ത്താം പ്ര​തി വി​ഷ്ണു എ​ന്നി​വ​ർ​ക്കെ​തി​രെ മ​റ്റൊ​രു കേ​സെ​ടു​ത്തി​രു​ന്നു. താ​ൻ പ്ര​തി​യാ​യ കേ​സി​നൊ​പ്പം ഇതിന്റെ വി​ചാ​ര​ണ​യും ന​ട​ത്താ​നാ​ണ് വി​ചാ​ര​ണ കോ​ട​തി തീ​രു​മാ​നം. ക്രി​മി​ന​ൽ ന​ട​പ​ടി ചട്ടത്തിന്റെ ലം​ഘ​ന​മാ​ണി​തെ​ന്നും ഇ​ത്ത​ര​മൊ​രു വി​ചാ​ര​ണ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത​താ​ണെ​ന്നും ഹ​ര​ജി​യി​ൽ വാ​ദി​ക്കു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ​ക​ർ​പ്പ് സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് ലാ​ബി​​​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്.

അതേസമയം, ദിലീപ് ഉള്‍പ്പെട്ട കേസിന്റെ തുടര്‍ച്ചയാണ് ഭീഷണിക്കത്തെന്നും അതിനാല്‍ പ്രത്യേകം വിസ്തരിക്കണ്ടേ കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന്റെ ആവശ്യം നേരത്തേ വിചാരണക്കോടതി തള്ളിയിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

ALSO READ: സിനിമയിൽ അവസരം വേണോ? ‘കിടക്ക പങ്കിടണം’ ചിലർ പറയുന്നു; ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്

കേ​സി​ൽ വി​ചാ​ര​ണ ജ​നു​വ​രി 30ന് ​തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഹ​ര​ജി. താ​ൻ ഇ​ര​യും പ്ര​തി​യു​മാ​യ കേ​സു​ക​ളു​ടെ വി​ചാ​ര​ണ ഒ​രു​മി​ച്ചു ന​ട​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വും ദിലീപ് ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ൾ​സ​ർ സു​നി​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ശേ​ഷം പൊ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി ദി​ലീ​പി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button