Latest NewsIndiaInternational

ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ചൈനയിലേക്ക്, നിർണ്ണായക നീക്കവുമായി കേന്ദ്രം: ഇറങ്ങാൻ അനുമതി നൽകി ചൈന

പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടാന്‍ ബീജിംഗിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ഉടന്‍ പുറപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായ നീക്കത്തെ തുടര്‍ന്നാണ് നടപടി. അതേസമയം വിമാനത്തിന് ഇറക്കാനുള്ള അനുമതി ചൈന നല്‍കിയിട്ടുണ്ട്. മുംബയ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം വുഹാനിലേക്ക് പുറപ്പെടുന്നത്.

കേന്ദ്രസര്‍ക്കാര്‍ നടത്തിയ നയതന്ത്ര നീക്കത്തിനൊടുവിലാണ് ചൈന അനുമതി നല്‍കിയത്. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇന്ത്യക്കാരെ വുഹാനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടി സംബന്ധിച്ച നിര്‍ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കിയിരുന്നു.പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടാന്‍ ബീജിംഗിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.

പ്രശാന്ത് കിഷോറിന് ജെഡിയുവില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കണം :നിതീഷ് കുമാര്‍

വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിന് വേണ്ടി പാസ്‌പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് കൈമാറിയവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക ഇ മെയില്‍ ഐഡിയും തയ്യാറാക്കിയിട്ടുണ്ട്‌. ഏകദേശം 250തോളം ഇന്ത്യാക്കാര്‍ ചൈനയില്‍ കുടുങ്ങിക്കിടങ്ങുന്നുണ്ടെന്നാണ് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button