Latest NewsIndia

‘പ്രധാനമന്ത്രിക്ക് ആയുര്‍ ആരോഗ്യ സൗഖ്യവും ദീര്‍ഘായുസും നേരുന്നു’ നന്ദി അറിയിച്ച്‌ പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫ്

25,000 അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്.

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫ്. മുംബൈയില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഷെരീഫ് എന്ന ചാച്ചാ ഷെരീഫ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്.പത്മശ്രീ ലഭിച്ചതില്‍ വളരെ സന്തോഷം. ഇത്തരം ഒരു ബഹുമതി നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് ആയുര്‍ ആരോഗ്യ സൗഖ്യവും ദീര്‍ഘായുസും നേരുന്നു- ചാച്ചാ ഷെരീഫ് പറഞ്ഞു.

രാഷ്‌ട്രീയവിദ്വേഷം തീര്‍ക്കാനുള്ള ഇടമല്ല കോടതി, താക്കീതുമായി ചീഫ്‌ ജസ്‌റ്റിസ്‌

25,000 അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മകന്റെ മരണശേഷമാണ് ഈ പ്രവര്‍ത്തിയിലേക്ക് തിരിഞ്ഞത്. മകന്‍ മരിച്ച്‌ ഒരു മാസത്തിന് ശേഷമാണ് മരണവിവരം തങ്ങള്‍ അറിഞ്ഞത്. അപ്പോഴേക്കും അവന്റെ മൃതദേഹം അജ്ഞാത മൃതദേഹമെന്ന പേരില്‍ സംസ്‌കരിച്ചിരുന്നു. നാളിതുവരെ 3,000 ഹിന്ദുക്കളുടെയും, 2,500 മുസ്ലീങ്ങളുടെയും മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെന്നും ചാച്ചാ ഷെരീഫ് പറഞ്ഞു.

യാതൊരു വിധ ലാഭവും പ്രീക്ഷിക്കാതെ സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ക്ക് സഹായം ചെയ്യുന്നവരെയാണ് പത്മ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ഈ വര്‍ഷം 46,000 നാമനിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ക്ക് മുന്‍പില്‍ എത്തിയത്. ഇതില്‍ നിന്നും പല മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button