ചര്‍മത്തിന്റെ ആരോഗ്യം ചില്ലറക്കാര്യമല്ല. വിയര്‍പ്പും പൊടിയുമെല്ലാം ചര്‍മത്തെ ശ്വാസം മുട്ടിക്കും. രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും ഫെയ്‌സ്വാഷോ ക്ലെന്‍സറോ ഉപയോഗിച്ചു ചര്‍മം വൃത്തിയായി കഴുകണം. മുഖം കഴുകാന്‍ തണുത്ത വെള്ളം ഉപയോഗിക്കണം. തുടര്‍ന്നു ടോണറും മോയിച്യുറൈസറും ഉപയോഗിക്കാം. ചൂടുകാലത്തു ഡബിള്‍ ഹൈഡ്രേറ്റിങ് മോയിച്യുറൈസര്‍ ആണ് നല്ലത്. ആഴ്ചയിലൊരിക്കല്‍ സ്‌ക്രബ് ഉപയോഗിക്കണം. മൃതകോശങ്ങള്‍ അകന്ന് ചര്‍മം മൃദുവാകാന്‍ ഇതു സഹായിക്കും
ക്ലെന്‍സര്‍: തൈരും തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തിട്ട് 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. വെള്ളരിക്കയോ തണ്ണിമത്തനോ ഫ്രിഡ്ജില്‍വച്ച ശേഷം മുഖത്ത് മസാജ് ചെയ്യുന്നതും അഴുക്കുകളകന്ന് ചര്‍മം സുന്ദരമാകാന്‍ സഹായിക്കും.
ടോണര്‍: റോസ് വാട്ടര്‍ മികച്ച ടോണറാണ്. മുഖത്തു സ്‌പ്രേ ചെയ്യുകയോ പഞ്ഞിയില്‍ മുക്കി തുടയ്ക്കുകയോ ചെയ്യാം.
സ്‌ക്രബ്: ഒരു ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചതും ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. പഞ്ചസാരയും മികച്ച സ്‌ക്രബ്ബറാണ്.
മോയിച്യുറൈസര്‍: വരണ്ട ചര്‍മമുള്ളവര്‍ക്ക് വെളിച്ചെണ്ണയും എണ്ണമയമുള്ളവര്‍ക്ക് ആല്‍മണ്ട് ഓയിലും മികച്ച മോയിച്യുറൈസറുകളാണ്.
Post Your Comments