KeralaLatest NewsNews

ഹൗസ്ബോട്ടിൽ വീണ്ടും തീപിടിത്തം

ആലപ്പുഴ : ഹൗസ്ബോട്ടിൽ വീണ്ടും തീപിടിത്തം. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്ബോട്ടിന് തീപിടിച്ചത്. ബോട്ടിലെ ജനറേറ്റർ ഭാഗത്തുനിന്നും ചെറിയതോതിൽ തീ ഉയരുകയായിരുന്നു. ജീവനക്കാർ തന്നെ തീ അണച്ചു. വിദേശികളായ വിനോദസഞ്ചാരികളാണ് ഈ സമയം ബോട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ പുളിങ്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Also read : ക്ഷേത്രത്തിനു മുന്നിൽ മാംസാഹാരങ്ങൾ വിൽക്കുന്നത് ആചാരങ്ങളോടുള്ള വെല്ലുവിളി – ഉപദേശക സമിതി

വേമ്പനാട്ട് കായലിൽ പാതിരാമണലിന് സമീപം നേരത്തെ മറ്റൊരു ഹൗസ് ബോട്ടിൽ തീപിടിച്ചിരുന്നു. കോട്ടയം കുമരകം നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിലുണ്ടായ തീപിടിത്തത്തിൽ നിന്നും കൈക്കുഞ്ഞുങ്ങളടക്കം 13 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തീപിടുത്തമുണ്ടായ ബോട്ടിന് ലൈസൻസില്ലെന്ന് തുറമുഖ വകുപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. 2013 ൽ താൽക്കാലിക ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button