
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹവേദിയില്‍യിന്ന് തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വേറൊരു പുരുഷനെ കൊണ്ട് വിവാഹം കഴിപ്പിച്ചെന്ന് പരാതി. സിന്ധ് പ്രവിശ്യയിലെ മഠിയാരി ജില്ലയിലെ ഹാലായിലാണ് സംഭവം. വിഷയത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടി കറാച്ചിയിലുണ്ടെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി ഷാരൂഖ് മേമന്‍ എന്നയാള്‍ വിവാഹം കഴിച്ചുവെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഓള്‍ പാകിസ്താന്‍ ഹിന്ദു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രവി ദവാനി പറഞ്ഞു.
Post Your Comments