കോട്ടയം : യുവതി തനിച്ച് താമസിയ്ക്കുന്ന വീട്ടിലേയ്ക്ക് പുരുഷന്‍മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്നു, അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു തുടര്‍ന്ന് പോലീസ് ഒരാഴ്ചയിലേറെ നടത്തിയ നിരീക്ഷണത്തിനൊടുവില്‍ ചാരായ നിര്‍മാണവും, വില്‍പ്പനയും ആണ് അവിടെ നടക്കുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിലായി. പൊന്‍കുന്നം കോയിപ്പള്ളി കുഴിക്കണ്ടത്തില്‍ കുഞ്ഞുമോന്റെ ഭാര്യ ഉഷ (ഷക്കീല-45)യാണ് പോലീസിന്റെ പിടിയിലായത്. സബ് ജയിലിനു സമീപം വട്ടക്കാവുങ്കല്‍ പുരയിടത്തില്‍ നിന്നാണ് കഴിഞ്ഞ രാത്രിയില്‍ ഇവരെ പിടികൂടിയത്. ഒന്നര ലിറ്റര്‍ വാറ്റു ചാരായവും, വാറ്റുപകരണങ്ങളും, കോടയും പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്. പൊന്‍കുന്നത്ത് ഉഷയുടെ വീട്ടില്‍ മദ്യപിക്കാന്‍ എത്തുന്നവര്‍ക്ക് തണുത്ത വെള്ളം കൂടാതെ ടച്ചിംഗിനായി പഴുത്ത കപ്പളങ്ങാ മുറിച്ചത്, കപ്പലണ്ടിപ്പരിപ്പ്, ഐസ്‌ക്രീം എന്നിവയും കൊടുക്കുന്നതായി പോലീസ് കണ്ടെത്തി.
നിലവില്‍ പൊന്‍കുന്നത്ത് ബിവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഇവിടെയുള്ളവര്‍ക്ക് മദ്യം വാങ്ങണമെങ്കില്‍ ആറു കിലോമീറ്റര്‍ മാറി അഞ്ചിലിപ്പയിലോ, കൊരട്ടിയിലോ, പള്ളിക്കത്തോട്ടിലോ പോകണം. ഈ ബുദ്ധിമുട്ട് ഉഷ ശരിക്കും മുതലാക്കി. അര ലിറ്റര്‍ മദ്യത്തിനു 250രൂപ മുതല്‍ 350രൂപ വരെ ആളും തരവും നോക്കി വാങ്ങുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
Post Your Comments