USALatest NewsNewsInternational

കൊറോണ രോഗിയെ ചികിത്സിക്കാന്‍ അമേരിക്ക റോബോട്ടുകളെ ഇറക്കുന്നു

വാഷിങ്ടണ്‍: കൊറോണ രോഗിയെ ചികിത്സിക്കാന്‍ അമേരിക്ക റോബോട്ടുകളെ ഇറക്കുന്നു. കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍ വ്യക്തമാക്കി. സ്റ്റെതസ്‌കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോര്‍ജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സ ഫലപ്രദമാണെന്നും ബുദ്ധിമുട്ടുകളില്ലെന്നും സിഡിസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്നും അധികൃതര്‍ വിശദീകരിച്ചു.മുപ്പതുകാരനായ രോഗി വാഷിങ്ടണ്ണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അതീവസുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ.

shortlink

Related Articles

Post Your Comments

Related Articles


Back to top button