ദുബായ് : വേനല്‍ക്കാലത്തും മഴ പെയ്യിക്കാമെന്ന പ്രതീക്ഷയിൽ യുഎഇ. ഇതിനായുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായി റിപ്പോർട്ട്. രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ ലഭിക്കാനും, മേഘങ്ങളെ മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ് അന്തിമഘട്ടത്തിലെത്തിയത്.
പരമ്പരാഗത രാസപദാര്‍ത്ഥങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മഴ ലഭ്യത കൂട്ടാന്‍ സാധിക്കുമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവുയടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാകും അന്തരീക്ഷത്തിൽ വിതറുക നിലവിലുള്ള ക്ലൗഡ് സീഡിങ് രീതി പരിഷ്‌കരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
Also read : 37 വര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ വാതകപ്പാടം കണ്ടെത്തി
വിമാനത്തിലെ സംഭരണിയില്‍ ഉന്നതമര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ പാഴായി പോകാതിരിക്കാനുള്ള സാധ്യത കുറയുമെന്നും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. സാധാരണ മഴമേഘങ്ങളില്‍ നിന്നും 40 മുതല്‍ 50 ശതമാനം വരെ മഴ ലഭിക്കാറുണ്ടെന്നും ക്ലൗഡ് സീഡിങ്ങിലൂടെ ഇത് 15 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.ഗവേഷണം പൂര്‍ത്തിയാകുന്നതോടെ ഇനി വേനല്‍ക്കാലത്തും നല്ല മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ.
Post Your Comments