Latest NewsIndiaNews

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ ഏകസാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കോടതിയുടെ ഉത്തരവ് ഇങ്ങനെ

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ ഏകസാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതി പവന്‍ ഗുപ്തയുടെ പിതാവ് ഹീര ലാല്‍ ഗുപ്ത നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി സെഷന്‍സ് കോടതി. സാക്ഷിയെ മൊഴി നല്‍കാന്‍ പരിശീലിപ്പിച്ചതാണെന്നും മൊഴി വിശ്വാസയോഗ്യമല്ലെന്നുമായിരുന്നു ഹർജി നൽകിയത്. ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് ഉത്തരവിനെ ചോദ്യംചെയ്താണ് വീണ്ടും സെഷൻസ് കോടതിയെ സമീപിച്ചത്. സാക്ഷിയെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണം വേണമെന്നും കേസിലെ ഏകസാക്ഷിയായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി വധശിക്ഷയിലേയ്ക്ക് നയിച്ച വിധിയെ സ്വാധീനിച്ചതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സാക്ഷി മൊഴി കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button