
തന്റെ രണ്ടാം ഗോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബെ ബ്രയാന്റിന് സമര്‍പ്പിച്ച് നെയ്മര്‍. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി രണ്ടാമത്തെ ഗോള്‍ നേടിയ ശേഷം കൈവിരലുകള്‍ ഉയര്‍ത്തി ബ്രയാന്റിന്റെ നമ്പറായ 24 നെ ഓര്‍മിപ്പിച്ച നെയ്മര്‍ കളിക്കളത്തില്‍ അവിസ്മരണീയ നിമിഷമാണ് സൃഷ്ടിച്ചത്.
ഇരട്ട ഗോളുകളുമായി നെയ്മര്‍ കളം നിറഞ്ഞപ്പോള്‍ ഫ്രഞ്ച് ലീഗില്‍ പാരീസ് സെയിന്റ് ജര്‍മ്മന്‍ ലില്ലെയെ എതിരില്ലാത്ത 2 ഗോള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ 28 ആം മിനുട്ടില്‍ ആയിരുന്നു നെയ്മര്‍ ആദ്യ ഗോള്‍ നേടിയത്. ജയത്തോടെ 10 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. മകളുടെ ബാസ്കറ്റ്ബോള്‍ മത്സരത്തിനായുള്ള യാത്രക്കിടയിലാണ് തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രയ്ന്റിനൊപ്പം 13 കാരിയായ മകള്‍ ജിയാനെയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബാക്കി 7 പേരും കൊല്ലപ്പെട്ടു. 2017 ല്‍ പി എസ് ജിയുടെ കളിക്കാരെ ബ്രയാന്റ് സന്ദര്‍ശിച്ചിരുന്നു.
Post Your Comments