ഛണ്ഡീഗഡ്: ബുറൈല്‍ ഗ്രാമത്തില്‍ രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭാര്യ മകനെ കൊലപ്പെടുത്തി ബെഡിനടിയിലെ അറയില്‍ ഒളിപ്പിച്ചെന്ന് ഭര്‍ത്താവ് ദശരഥ് പൊലീസില്‍ പരാതി നല്‍കി.
ഇലക്ട്രീഷ്യനായ ദശരഥ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെയും കുട്ടിയെയും കാണാനില്ലായിരുന്നു. ബന്ധുവീട്ടില്‍ പോയതാണെന്ന് കരുതി അദ്ദേഹം അന്വേഷിച്ചില്ല. എന്നാല്‍ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് ഭാര്യയെ വിളിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിനെ കിടക്കക്കടിയിലെ അറയില്‍ കിടത്തിയെന്ന് ഭാര്യ പറഞ്ഞത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വായില്‍ ഗ്ലൗ തിരുകി കുഞ്ഞിനെ വായില്‍ ഗ്ലൗ തിരുകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments