KeralaLatest NewsNews

ട്രാഫിക് നിയമ ലംഘനം : വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ഇന്നു മുതല്‍ പുതിയ രീതിയില്‍ പരിശോധന

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനം , വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താതെ ഇന്നു മുതല്‍ പുതിയ രീതിയില്‍ പരിശോധന . വാഹന പരിശോധനയ്ക്കു സമ്പൂര്‍ണ സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ ഇന്ന് നിരത്തിലിറങ്ങുന്നു. ഒന്നര കിലോമീറ്റര്‍ ദൂരത്തിലെ വാഹനദൃശ്യങ്ങള്‍ ക്യാമറ ഒപ്പിയെടുക്കും. വാഹനം തടഞ്ഞു നിര്‍ത്താതെതന്നെ പരിശോധന സാധ്യമാകും. വാഹനനമ്പര്‍ സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ കൈമാറും.

Read Also :‘ഫൈന്‍ പഴയതല്ല പിള്ളേച്ചാ’; ട്രാഫിക് ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്

അമിതവേഗം, ഹെല്‍മെറ്റ്, വ്യാജ വാഹന നമ്പര്‍, സീറ്റ് ബെല്‍റ്റ്, ആര്‍സി വിവരങ്ങള്‍ എന്നിവ പരിശോധിക്കും. നികുതി കുടിശിക, മുന്‍കാലത്തെ പിഴ കുടിശിക ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ രസീതായി തല്‍ക്ഷണം ലഭിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ബ്രീത്ത് അനലൈസറും വാഹനങ്ങളുടെ ഗ്ലാസ്, ലൈറ്റ്, ഹോണ്‍ എന്നിവ പരിശോധിക്കാനുള്ള ഉപകരണങ്ങളും വാഹനത്തിലുണ്ട്.

ഇന്റര്‍സെപ്റ്റര്‍ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടത്തുകയാണെന്നു ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി.മഹേഷ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button