
ഉപ്പുതറ: ഇടുക്കിയിൽ 27 കാരിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കാര്‍മല്‍ സതീഷ്(36) ആണ് അറസ്റ്റിലായത്. സതീഷിന്റെ ഭാര്യ ധന്യ(27) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ 21 നാണ് സതീഷിന്റെ വീട്ടില്‍ ധന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ധന്യയെ ആശുപത്രിയില്‍ എത്തിച്ചത് സതീഷ് തന്നെയായിരുന്നു. ധന്യ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഭര്‍തൃപീഡനം നടന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ധന്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് സതീഷും ധന്യയുടെ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ALSO READ: ശരീരത്തിൽ ചൂണ്ടകൾ തറച്ച നിലയിൽ വേദനയോടെ, ലക്ഷകണക്കിന് സ്രാവുകൾ കടലിൽ കഴിയുന്നുവെന്ന് റിപ്പോർട്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പൊതുശ്മശാനത്തില്‍ ധന്യയുടെ മൃതദേഹം സംസ്‌കരിക്കാനായിരുന്നു സതീഷ് ശ്രമിച്ചത്. ഇതിനെതിരെ ധന്യയുടെ ബന്ധുക്കള്‍ രംഗത്ത് വരികയും സതീഷുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് പോലീസ് ഇടപെട്ട് പൊതു ശ്മശാനത്തില്‍ തന്നെയാണ് ധന്യയുടെ സംസ്‌കാരം നടത്തിയത്.
Post Your Comments