ബ്രസീലിയ: തെക്കൻ ബ്രസീലിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലുംപെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 57 പേർ മരിച്ചുവെന്ന റിപ്പോർട്ടുകളണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. മിനാസ് ജെറൈസിൽ മാത്രമായി 48 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞതും ഇവിടെയാണ്. 110 വർഷങ്ങൾക്കുശേഷം ആദ്യമായാണ് മിനാസ് ജെറൈസിൽ ഇത്ര ശക്തമായ മഴ പെയ്യുന്നത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതോടെ 3500 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. . 911 പേര്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി. നദികൾ കരകവിഞ്ഞോഴുകുന്നു ദേശീയ പാതകൾ ഉൾപ്പെടെ നിരവധി റോഡുകൾ വെള്ളത്തിനടിയിലാണ്. ഏതാനും പാലങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മുപ്പതുപേർ മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
Post Your Comments