ടെഹ്റാന്: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിനീങ്ങി റൺവേയിലെത്തി. മാഷര്‍ വിമാനത്താവളത്തിലേക്ക് വന്ന ഇറാനിയന്‍ യാത്രാ വിമാനമാണ് ഹൈവേയിലേക്ക് അതിവേഗത്തില്‍ തെന്നി നീങ്ങിയത്. ഇറാന്റെ കാസ്പിയന്‍ എയര്‍ലൈനിന്റെ ഭാഗമാണ് അപകടത്തില്‍ പെട്ട ദി മക്ഡൊണെല്‍ ഡഗ്ലസ് ജെറ്റ്. വിമാനം റണ്വേയിലിറക്കിയപ്പോള് പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് ഖുസെസ്താന്‍ പ്രവിശ്യയിലെ വ്യോമയാന അധികൃതരെ ഉദ്ധരിച്ചുകൊണ്ട് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. 135 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
#BreakingNews..
DEVELOPING RIGHT NOWIranian Airliner Flight No. 6936 which had left Tehran for Mahshahr, southwestern Iran on Monday morning got out of runway in landing at Mahshahr airport with no casualties.
Speaking to IRNA, Managing Director of Khuzestan Airports. pic.twitter.com/HrB97wDhTw
— -??????- (@Frolencewalters) January 27, 2020
Post Your Comments