KeralaLatest NewsNewsIndia

പൗരത്വ നിയമ ഭേദഗതി: മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിക്കുന്നത്; മനുഷ്യ ശൃംഖലയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

“കലോത്സവ വേദികളില്‍ മിമിക്രി മത്സരം നടക്കുമ്ബോള്‍ സ്ഥിരം നമ്ബറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞതായി കേള്‍ക്കാറുണ്ട്. അങ്ങനെ നോക്കിയാല്‍ കഴിഞ്ഞ 20 വര്‍ഷമായി ഇടതു മുന്നണിക്ക് പല പേരില്‍ ഇറക്കുന്ന ഒരു സ്ഥിരം സമരനമ്ബറുണ്ട്.

സൗകര്യം പോലെ അവര്‍ അതിനെ ശൃംഖല, ചങ്ങല, മതില്‍, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്കൃതത്തിലുമൊക്കെ വിളിക്കും.” മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്‍ ഡി എഫ് സംഘടിപ്പിച്ച കഴിഞ്ഞ വര്‍ഷത്തെ വനിതാമാതിലിനെക്കുറിച്ചും കേന്ദ്രമന്ത്രി പരാമര്‍ശിക്കുന്നുണ്ട്.

“കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വനിതാമതില്‍ പണിത് വിശ്വാസികളെ പറ്റിച്ച്‌ രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയ വിരുതന്‍മാരെ മലയാളിക്ക് അങ്ങനെ മറക്കാന്‍ പറ്റുമോ? പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായി ആലപ്പുഴയിലെ കനല്‍ തരി മാത്രം അവശേഷിച്ച ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും ? ” എന്നാണ് കേന്ദ്രമന്ത്രി ചോദിക്കുന്നത്.

“അന്ധമായ ബിജെപി വിരോധം പരത്തി മുസ്ളീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകര്‍ത്ത് മത്സരിക്കട്ടെ. എത്ര പൊതിഞ്ഞുവച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലീം സ്നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും. അന്ന്, ശൃംഖലക്കാരുടെയും കൈ നനയാതെ മീന്‍ പിടിക്കുന്നവരുടെയുമൊക്കെ ചങ്ങലയ്ക്കുറപ്പുണ്ടോ, അതോ ജനം ചങ്ങലയ്ക്കിടുമോയെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം! എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button