Latest NewsNewsInternational

കൊറോണ: ചൈനയില്‍ മരണസംഖ്യ ഉയരുന്നു : യു.എസിലും മാരക വൈറസ് പടരുന്നു

ബെയ്ജിങ് : ചൈനയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. യുഎസിലും തയ്‌വാനിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. അതിനിടെ വൈറസ് വ്യാപനം തടയാന്‍ ചൈന രാജ്യത്ത് പൊതു അവധി നീട്ടി. കൊറോണയുടെ പ്രഭവ കേന്ദ്രങ്ങളില്‍ ഒന്നായ ഹൂബെയില്‍ 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,744 ആയി ഉയര്‍ന്നെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

Read Also :  കൊറോണ : ആരോഗ്യ വിദഗ്ദ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുതിയ വെല്ലുവിളി : ലക്ഷണം കാണും മുമ്പേ മരിച്ചു വീഴുന്നു

യുഎസില്‍ മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തിലുമാണ്. തയ്വാനില്‍ നാലാമതൊരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ഹൂബെയ്ക്കു പുറത്ത് പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

രോഗം പകരാതിരിക്കാന്‍ ഹൂബെയില്‍ കടുത്ത നിയന്ത്രണങ്ങളാണു ചൈന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൂബെയ്ക്ക് അകത്തേക്കും ഹൂബെയില്‍ നിന്നു പുറത്തേക്കുമുള്ള പ്രവേശനവും മറ്റും നിരോധിച്ചിരിക്കുകയാണ്. ഇത് വൈറസ് പകരുന്നത് മന്ദഗതിയിലാക്കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. പ്രഭവ കേന്ദ്രത്തിനു പുറത്തുള്ള ഷാന്‍ഡങ് പ്രദേശവും ബെയ്ജിങ്, ഷാങ്ഹായ്, സിയാന്‍, ടിയാന്‍ജിന്‍ എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണമാണു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കു ദീര്‍ഘദൂര ബസ്സുകള്‍ പ്രവേശിക്കുന്നതും പുറപ്പെടുന്നതും നിരോധിച്ചിട്ടുണ്ട്.

വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് വന്യജീവികളുടെ വില്‍പ്പന ചൈന നിരോധിച്ചു. ഫ്രാന്‍സും അമേരിക്കയും സംയുക്തമായി വുഹാനില്‍നിന്ന് പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ നാളെമുതല്‍ നാട്ടിലേക്കെത്തിക്കും. ചൈനയ്ക്കു പുറമെ ഹോങ്കോങ്, തയ്വാന്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button