അര്‍ജന്റീനിയന്‍ താരവും സ്പാനിഷ് സൂപ്പര്‍ ക്ലബായ സെവിയ്യയുടെ മധ്യനിരതാരവുമായ എവര്‍ ബനേഗ ക്ലബ് വിടുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ 31കാരനായ ബനേഗ സെവിയ്യ വിടും. ശേഷം സൗദി അറേബ്യന്‍ ക്ലബ് അള് ഷബാബിലേക്കായിരിക്കും താരം ചേക്കേറുക.
ബനേഗയുടെ കരാര്‍ സീസണ് കഴിയുന്നതോടെ അവസാനിക്കും. കരാര പുതുക്കാന്‍ സെവിയ്യക്ക് താല്പര്യവുമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് സൗദി ക്ലബ് താരത്തിനായി രംഗത്തെത്തിയത്. അല്‍ ഷബാബുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഇതിനകം തന്നെ ബനേഗ ഒപ്പുവക്കുകയും ചെയ്തു. എന്നാല്‍ ലാ ലിഗയിലെ ഈ സീസണ് പൂര്‍ത്തിയായശേഷം മാത്രമേ താരം ക്ലബ് വിടുകയുള്ളു.
Post Your Comments