Latest NewsKeralaNattuvarthaNews

വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോട്ടക്കൽ : വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മുച്ചക്ര സ്‌കൂട്ടറിൽ ലോറിയിടിച്ച് ചാപ്പനങ്ങാടിയിലെ പൂതംകോട്ടിൽ ഗിരീഷിന്റെയും വിജയശ്രീയുടെയും മകളും ചാപ്പനങ്ങാടി പിഎംഎസ്എ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ജിധിഷ (13) ആണ് മരിച്ചത്. പറങ്കിമൂച്ചിക്കലിനടുത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

Also read : തിരുവനന്തപുരത്ത് ആര്‍എസ്‌എസ് -സിപിഎം സംഘർഷം

വികലാംഗനായ ഗിരീഷാണ് വാഹനം ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ലോറി ഇടിക്കുകയും ജിധിഷ തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരീഷനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button