അസം: റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടയിൽ അസമിൽ സ്ഫോടന പരമ്പര. അപ്പർ അസം ജില്ലകളായ ദിബ്രുഗഡ്, ചരൈദിയോ എന്നിവിടങ്ങളിൽ ഞായറാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നു.ഞായറാഴ്ച രാവിലെയാണ് ദിബ്രുഗഡ് ജില്ലയിലെ എബ്രഹാം ബസാറിൽ ആദ്യത്തെ സ്ഫോടനമുണ്ടായത്. മറ്റൊന്ന് ദിബ്രുഗഡിലെ ഗുരുദ്വാരയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ചരൈദിയോ ജില്ലയിലെ സോനാരി പ്രദേശത്ത് നിന്ന് മറ്റൊരു സ്ഫോടനം റിപ്പോർട്ട് ചെയ്തു.
റിപബ്ലിക് ദിനാഘോഷം; കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിന് നിയന്ത്രണം : കര്‍ശന പരിശോധന
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.“ദിബ്രുഗഡിലെ സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അന്വേഷണം ആരംഭിച്ചു, ഇതിൽ ആരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് അന്വേഷിച്ചുവരികയാണ്,” അസം ഡിജിപി ഭാസ്കർ ജ്യോതി മഹാന്ത് പറഞ്ഞു. കൂടാതെ ലോക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്താണ് സംഭവം.
Assam DGP Bhaskar Jyoti Mahant: We have received the information about the explosion in Dibrugarh. An investigation has begun, it is being probed that who is involved in this. https://t.co/jIIToDOLlZ
— ANI (@ANI) January 26, 2020
Post Your Comments