കുളത്തൂര്‍: മണ്ണ് കടത്തിയതിന് സിപിഎം കുളത്തൂര്‍ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനില്‍ കുമാറിനെതിരെ കേസ്. വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ അനില്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെയാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ തുമ്പ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.
പാസില്ലാതെ എംസാന്റ് കടത്തിയ ടിപ്പര്‍ തുമ്പ സ്റ്റേഷനു മുന്നില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ തെരഞ്ഞപ്പോഴാണ് വ്യാജ നമ്പരാണെന്ന് പൊലീസ് കണ്ടെത്തിയത്. പ്രശാന്ത് നഗര്‍ സ്വദേശിയായ ഹരിശങ്കറിന്റെ ബുള്ളറ്റിന്റെ നമ്പര്‍ ആയിരുന്നു ടിപ്പറില്‍ ഉപയോഗിച്ചിരുന്നത്. ഉന്നതങ്ങളില്‍ പിടിപാടുള്ള ബ്രാഞ്ച് സെക്രട്ടറി സംഭവം ഒതുക്കി തീര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന ടിപ്പര്‍ ലോറി അവിടെ നിന്ന് കടത്താനും ശ്രമമുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments