പാലോട്: വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് പ്രവാസി യുവാവ് മരിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് യുവാവ് മരിച്ചത്. പാങ്ങോട് പാലിച്ചിറ എസ്എന്‍ വില്ലയില്‍ ഫൈസല്‍(35)ആണ് മരിച്ചത്.
Read Also : മകളെ ടെറസ്സിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം: കാരണം കേട്ട് പോലീസ് ഞെട്ടി
ഫോണ്‍ ചെയ്യാനായി വീടിന് മുകളില്‍ കയറിയതായിരുന്നു ഇയാള്‍. സംസാരിക്കുന്നതിനിടെ തെന്നി താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഭാര്യവീട്ടിലെ രണ്ടാം നിലയില്‍ നിന്നായിരുന്നു ഫൈസല്‍ വീണത്. കടയില്‍ സാധനം വാങ്ങാന്‍ പോയിരുന്ന ഭാര്യപിതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് ഫൈസലിനെ മുറ്റത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഗള്‍ഫിലായിരുന്ന ഫൈസല്‍ ഒരു മാസത്തിന് മുമ്ബാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച തിരികെ ഗള്‍ഫിലേക്ക് പോകാനിരിക്കെയായിരുന്നു ഇയാള്‍. ഭാര്യ- അന്‍സി, മക്കള്‍- അഫ്റോസ്, നസ്റിന്.
Post Your Comments