
മംഗലൂരു : യുവതിയ്ക്കും മകള്‍ക്കും നേരെ ആസിഡ് എറിഞ്ഞ ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍. മംഗലൂരുവിലാണ് സംഭവം.
മഗംലൂരുവിലെ ദക്ഷിണ കന്നഡയിലാണ് ആക്രമണം നടന്നത്. ആസിഡ് ആക്രമണത്തിനിരയായ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പരുക്കുകളോടെ വെന്‍ലോക്ക് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറിയ പരുക്കുകളോടെ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് അഞ്ച് ലക്ഷം രൂപ കോപ്പറേറ്റീവ് ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍ ഇയാളുടെ മരണശേഷം വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. ബാങ്ക് നോട്ടിസ് തുടര്‍ച്ചയായി എത്തിയിരുന്നത് ഭര്‍തൃസഹോദരന്റെ വീട്ടിലാണ്. ഇതില്‍ കുപിതനായാണ് ഭര്‍തൃസഹോദരന്‍ വീട്ടില്‍ കയറി വന്ന് യുവതിയെ അസഭ്യം പറയുകയും ആസിഡ് മുഖത്തേക്ക് ഒഴിക്കുകയം ചെയ്തത്.
Post Your Comments