തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിലേക്ക്. കേരള സര്‍ക്കാരിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നുമാണ് ഗവര്‍ണറുടെ വാദം.സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ഉണ്ടാകുന്ന പ്രക്ഷോഭത്തെ സിപിഎം പിന്നില്‍ നിന്ന് കുത്തുകയാണെന്നും സംസ്ഥാന സര്‍ക്കാരും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ വെറും അഭിനയമാണെന്നും യുഡിഎഫ് നേതാവ് ബെന്നി ബെഹ്‌നാന്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണറായി വിജയന് ഭയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു. ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ബിജെപിയെ പ്രീതിപ്പെടുത്താനാണെന്ന് കെ.സി. ജോസഫ് എംഎല്‍എയും പ്രതികരിച്ചു.
Post Your Comments