ന്യൂ ഡൽഹി : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷട്ടോറിക്ക് വിലക്കും , പിഴയും. എടികെയ്ക്ക് എതിരായി നടന്ന മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടർന്നാണ് എഐഎഫ്എഫ്ന്റെ(ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷൻ )നടപടി. രണ്ടു മത്സരങ്ങളിൽ നിന്നും വിലക്കിയെന്നും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും എഐഎഫ്എഫ് അറിയിച്ചു. കൂടാതെ എടികെ പരിശീലകന് അന്റോണിയോ ഹബാസിനെയും ഗോള്‍കീപ്പിംഗ് പരിശീലകന് പിന്‍ഡാഡോയെയും രണ്ട് മല്‍സരങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഹബാസ് ഒരുലക്ഷം രൂപയും പിന്‍ഡാഡോ രണ്ടുലക്ഷം രൂപയും പിഴയടയ്ക്കണം.
അതേസമയം പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ഈ ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്. നിർണായക എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവ എഫ് സി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. ഹ്യൂഗോ ബോമൂസ്(26,83) ജാക്കിചന്ദ് സിംഗ്(45+1)എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. മെസ്സി ബൗളി(53) ഒക്‌ബെച്ചേ(69) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
14 മത്സരങ്ങളില്‍ 14 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ നഷ്ടമായി. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ പോലും പ്ലേ ഓഫിൽ എത്തുവാൻ സാധിച്ചേക്കില്ല. ജയത്തോടെ ഗോവ 14 മത്സരങ്ങളില്‍ 27 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. 25 പോയിന്‍റുമായി ബെംഗളൂരു എഫ് സിയാണ് രണ്ടാം സ്ഥാനത്ത്. എടികെയാണ് മൂന്നാം സ്ഥാനത്ത്.
Post Your Comments