ബ്രസീലിയ : ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് 14പേർക്ക് ദാരുണാന്ത്യം. ബ്രസീലില്‍ മിനാസ് ജെറൈസിലാണ് മണ്ണിടിച്ചിലുണ്ടായത്. 30 ബെലോ ഹൊറിസോണ്ടെ, ഇബിറൈറ്റ്, ബെറ്റിം എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Also read : ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ യുവരാജ് സിംഗും
മുപ്പതുപേർ മരിച്ചുവെന്നും, ഇരുപതിലധികം പേരെ കാണാനില്ലെന്നും കനത്ത നാശനഷ്ടമുണ്ടായതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 2,590 പേര്‍ക്ക് വീട് ഒഴിഞ്ഞു പോകേണ്ടി വന്നു. 911 പേര്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments