ഡോക്ടര്‍മാര്‍ വളരെ സാധാരണയായി രോഗികള്‍ക്കു നിര്‍ദേശിക്കുന്ന ഒരു രക്തപരിശോധനയാണ് ഇഎസ്ആര്‍. ഇത് ഒരു രോഗമല്ല. ശ്വേതരക്താണുക്കള്‍ താഴേക്കടിയുന്ന വേഗത്തിനെയാണ് ഇഎസ്ആര്‍(എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ്)എന്നു വിളിക്കുന്നത്.
വിവിധ രോഗാവസ്ഥകളില്‍ ഇഎസ്ആര്‍ കൂടിയോ കുറഞ്ഞോ ഇരിക്കും. പുരുഷന്‍മാരുടെ പ്രായത്തിന്റെ പകുതിയും സ്ത്രീകളുടെ പ്രായത്തിനോടൊപ്പം 10 കൂട്ടി പകുതിയുമാണ് ഇഎസ്ആറിന്റെ നോര്‍മല്‍. പനി, ചുമ, അണുബാധകള്‍, വാതരോഗങ്ങള്‍, വിളര്‍ച്ച, ചിലതരം കാന്‍സറുകള്‍, വൃക്കരോഗങ്ങള്‍, ആര്‍ത്തവം, ഗര്‍ഭാവസ്ഥ എന്നീ ഘട്ടങ്ങളിലെല്ലാം ഇഎസ്ആര്‍ കൂടും.
ശ്വേതരക്താണുക്കള്‍ കൂടുന്ന പോളിസൈത്തീമിയ, രക്താര്‍ബുദം, അരിവാള്‍ വിളര്‍ച്ച എന്നിവയില്‍ ഇഎസ്ആര്‍ കുറഞ്ഞാണ് കാണപ്പെടുക. ഒരിക്കല്‍ ഇഎസ്ആര്‍ കൂടിയാല്‍ മൂന്നു മാസത്തോളം കൂടിത്തന്നെ കാണപ്പെടാം. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇഎസ്ആര്‍ സെറ്റ് ചെയ്യേണ്ടതില്ല.
Post Your Comments