റിയാദ്: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ് (53) മരിച്ചത്. വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വീഞ്ച് ഡ്രൈവറാണ് കബീർ.
Also read : സ്കൂളില്‍ നൃത്തപരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജിൽ ഇദ്ദേഹം ഓടിച്ച വീഞ്ച് വാഹനം മുമ്പിൽ പോയിരുന്ന ട്രെയ്ലറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കബീർ തൽക്ഷണം മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: സലീന, മക്കൾ: നാസിയ നാജിയ, മുഹമ്മദ് സിനാൻ.
Post Your Comments