Latest NewsKeralaNews

കാസർഗോഡ് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ചു

കാസർഗോഡ് : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ചു. കാസർകോഡ് ജില്ലയിൽ ചുള്ളിക്കര ജി. എൽ പി സ്ക്കൂൾ അധ്യാപകൻ പി രാജൻനായർക്ക് 20 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് കാസർകോട് പോക്സോ കോടതി ജഡ്ജി പി ശശികുമാർ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയിൽ പറയുന്നു.പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണിത്.. 2018 ഒക്ടോബർ 1നു 1സ്ക്കൂൾ ഐ ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് പീഡിപ്പിച്ച കേസിലാണ് വിധി.

Also read : മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോളേജ് അധികൃതര്‍ : വിവാദ നിര്‍ദേശത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍

കഴിഞ്ഞ ദിവസം മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനു ശിക്ഷ വിധിച്ചിരുന്നു. കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) ന് അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വിധിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും വിധിയിൽ പറയുന്നു. പീഡനത്തിനിരയായ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം കുട്ടികൾക്ക് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

2014 നവംബർ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് സംഭവമുണ്ടായത്. മദ്രസ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടു പോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടികൾ നൽകിയ പരാതിയിൽ നവംബർ പത്തിന് കാടാമ്പുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാൾ കൂടിയാണ് അൻവർ സാദിഖ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button