ബാഴ്സലോണയുടെ യുവതാരം കാര്‍ലെസ് പെരെസ് ക്ലബ് വിടാന്‍ ഒരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബായ റോമയാണ് പെരെസിനായി രംഗത്തു വന്നിരിക്കുന്നത്. ബാഴ്സലോണയ്ക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന താരമായിരുന്നു പെരെസ്. എന്നാല്‍ പുതിയ പരിശീലകനായി എത്തിയ സെറ്റിയന്റെ പ്ലാനില്‍ പെരെസ് ഇല്ലാത്തതാണ് താരം ക്ലബ് വിടാന്‍ കാരണം.
ആദ്യം ലോണ്‍ അടിസ്ഥാനത്തില്‍ പെരെസിനെ എത്തിക്കാനാകും റോമയുടെ ശ്രമം. സീസണ് അവസാനത്തോടെ 13 മില്യണ്‍ പെരെസിനെ റോമ വാങ്ങുകയും ചെയ്യും എന്നാണ് അറിയുവാന്‍ സാധിക്കുന്നത്. സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 17 ടീമുകള്‍ക്കായും കളിച്ചിട്ടുള്ള താരം 2012 മുതല്‍ ബാഴ്സലോണ അക്കാദമിക്ക് ഒപ്പം ഉണ്ട്. ഈ സീസണ് തൂടക്കത്തില്‍ ബാഴ്സലോണയുടെ സീനിയര്‍ സ്ക്വാഡിലും പെരെസ് ഉണ്ടായിരുന്നു.
Post Your Comments