Jobs & VacanciesLatest NewsNewsEducation & Career

സിമെറ്റിനു കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ കരാർ നിയമനം : ഇന്റർവ്യൂ

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സിമെറ്റ് മുട്ടത്തറ, തിരുവനന്തപുരം – 0471-2300660, പള്ളുരുത്തി, എറണാകുളം – 0484-2231530 എന്നിവിടങ്ങളിൽ ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി പത്തിന് രാവിലെ 9.30നും 11.30നും ഇടയിൽ തിരുവനന്തപുരം പാറ്റൂരിലെ സിമെറ്റ് നഴ്‌സിംഗ് കോളേജിൽ നേരിട്ടെത്തണം.

Also read : സി.ഇ.ടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ പ്രവേശനം

എം.എസ്‌സി നഴ്‌സിംഗ് ആണ് യോഗ്യത. ശമ്പളം 21,600 രൂപ. വിദ്യാഭ്യാസ യോഗ്യത, ജാതി, ജനനത്തീയതി, സ്വഭാവം, ഒരു വർഷത്തിനുള്ളിൽ ലഭിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ (ജി.എൻ.എം, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ ബി.എസ്‌സി നഴ്‌സിംഗ്) അധിക യോഗ്യത രജിസ്‌ട്രേഷൻ (എം.എസ്‌സി നഴ്‌സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2302400.

shortlink

Related Articles

Post Your Comments

Related Articles


Back to top button