സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസുമായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്വന്തം മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പരിപാടി നടത്തുന്നത്. ജനുവരി 28ന് ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഗോപിനാഥ് മുതുകാട് അടക്കമുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്ലാസില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പഠന രീതികളിലൂടെ പരീക്ഷയെ സമീപിക്കുന്നതിനും അനാവശ്യമായ പരീക്ഷ പേടി ഒഴിവാക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക വഴി മണ്ഡലത്തിലെ ആകെ വിജയശതമാനം ഉയര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ 3 വര്‍ഷമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് വരുന്നുണ്ട്.
Post Your Comments