Kerala

വൈദ്യുതി രംഗത്ത് സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റിയെന്ന് മന്ത്രി എം.എം മണി

ലോഡ് ഷഡിങോ പവ്വര്‍ കട്ടോ ഏര്‍പ്പെടുത്തില്ലെന്ന് അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ വാഗ്ദാനം ഈ സര്‍ക്കാര്‍ പൂര്‍ണമായും പാലിച്ചുവെന്നും വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും കൂടുതല്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി എം.എം മണി. എറണാകുളം മാഹാരാജാസ് കോളെജില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യതി മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയോടെ കൂടുതല്‍ കരുത്ത് നേടി വൈദ്യുതി ബോര്‍ഡ് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ഇക്കാലത്ത് വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. പ്രകൃതി ദുരന്തം വൈദ്യുതി മേഖലയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. എന്നാല്‍ അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി. അയല്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിദഗ്ധ സേവനം ലഭ്യമാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസ് ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. സൗരോര്‍ജത്തില്‍ നിന്നും കൂടുതല്‍ വൈദ്യതി ഉല്‍പ്പാദിപ്പിക്കും. 200 മെഗാവാട്ട് ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.1000 മെഗാവാട്ട് കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയും ഉണ്ട്. കൂടുംകുളം ലൈന്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. മാടക്കത്തറ ലൈനും താമാസിയാതെ പൂര്‍ത്തിയാകും. വൈദ്യുതി കമ്മിയുണ്ടാകുന്ന സമയത്ത് പുറത്ത് നിന്ന് വാങ്ങിക്കൊണ്ടുവരാനുള്ള സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button