കുന്നംകുളം : ക്ഷേത്രത്തിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ ചാരായം വാറ്റിയെന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ച ബിനീഷ് കോടിയേരിയ്ക്കെതിരെ കേസ് . തൃശൂരിലെ മുരിങ്ങത്തേരിയില്‍ ക്ഷേത്രത്തില്‍ ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ എന്ന തലക്കെട്ടോടെയാണ് ബിനീഷ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് .എന്നാല്‍ ഇത് വാരാപ്പുഴയില്‍ മറ്റാരെയോ വ്യാജ വാറ്റ് നടത്തിയതിനു അറസ്റ്റിലായ ചിത്രമാണ് ബിനീഷ് പ്രചരിപ്പിച്ചത് .
ഇവര്‍ക്ക് ആര് എസ് എസുമായോ , ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാതിരിക്കെ ബോധപൂര്‍വ്വമായിരുന്നു ബിനീഷിന്റെ വ്യാജപ്രചാരണം .ക്ഷേത്രത്തിനകത്ത് ചാരായം വാറ്റിയെന്ന വാര്‍ത്ത പ്രചരിപ്പിച്ച് മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന പേരിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ പരാതി നല്‍കിയിരിക്കുന്നത് .ബിജെപി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്താണ് എ സിപി യ്ക്ക് പരാതി നല്‍കിയത് .
Post Your Comments