ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനു നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ‘മിനി പാക്കിസ്ഥാനികള്‍’ എന്നു വിളിച്ചതിനാണു കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. മിശ്രയുടെ പെരുമാറ്റം മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നും ഇത് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും കാട്ടിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പോലെയാകുമെന്ന് മിശ്ര ട്വീറ്റില്‍ പറഞ്ഞിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ഹാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ കപില്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പരാമര്‍ശം നടത്തിയത്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മിശ്രയുടെ ‘മിനി പാക്കിസ്ഥാനികള്‍’ എന്ന പരാമര്‍ശം സാമുദായിക വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നു കാട്ടി നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
ഷഹീന്‍ബാഗിലൂടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കു കടക്കുകയാണ്. അതുപോലെ മിനി പാക്കിസ്ഥാനികള്‍ ഡല്‍ഹിയില്‍ സൃഷ്ടിക്കപ്പെടുകയുമാണ്. ഷഹീന്‍ബാഗ്, ചാന്ദ് ബാഗ്, ഇന്തര്‍ലോക്, ഇവിടെ നിയമം പാലിക്കപ്പെടുന്നില്ല, പാക്കിസ്ഥാന്‍ കലാപകാരികളെല്ലാം റോഡുകളില്‍ നിറയുകയാണ്- കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റില്‍ ഫെബ്രുവരി 8ന് നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമെന്നും വിശേഷിപ്പിച്ചു. വിവാദ പരാമര്‍ശങ്ങള്‍ക്കു വിശദീകരണം ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിശ്രയ്ക്കു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞു നല്‍കിയ മറുപടിയില്‍ താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞെന്നു കരുതുന്നില്ലെന്നായിരുന്നു മറുപടി, സത്യം മാത്രമാണു പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നതായും മിശ്ര വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടത്.
തന്റെ ട്വീറ്റുകള്‍ വിശദീകരിച്ച് ഷഹീന്‍ ബാഗിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പാകിസ്ഥാന്‍ ഷഹീന്‍ ബാഗിലേക്ക് പ്രവേശിച്ചു. ദില്ലിയില്‍ മിനി പാക്കിസ്ഥാനുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഷഹീന്‍ ബാഗ്, ചന്ദ് ബാഗ്, ഇന്‍ഡെര്‍ലോക്ക് തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ നിയമം പാലിക്കുന്നില്ല. പാകിസ്താന്‍ ഗുണ്ടകള്‍ ദില്ലിയിലെ തെരുവുകള്‍ പിടിച്ചെടുത്തു, ”മിശ്ര വ്യാഴാഴ്ച ഹിന്ദിയില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു.
2017 ല്‍ മിശ്രയെ അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് മിശ്ര. ആം ആദ്മി എംഎല്‍എ അഖിലേഷ്പതി ത്രിപാഠിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത് സാമുദായിക പരാമര്‍ശങ്ങളുള്ള ട്വീറ്റ് ഇട്ടതും വിവാദമായിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പോസ്റ്റ് പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തു. 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണല്‍ നടക്കും.
पाकिस्तान की एंट्री शाहीन बाग में हो चुकी हैं
दिल्ली में छोटे छोटे पाकिस्तान बनाये जा रहे हैं
शाहीन बाग, चांद बाग, इंद्रलोक में देश का कानून नहीं माना जा रहा
पाकिस्तानी दंगाइयों का दिल्ली की सड़को पर कब्जा हैं https://t.co/jcq1PgzXb7
— Kapil Mishra (@KapilMishra_IND) January 23, 2020
Post Your Comments