ന്യൂഡല്‍ഹി: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോ മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എം.പി. ബിനോയ് വിശ്വം. ബോള്‍സെനാരോയുടെ പ്രത്യയശാസ്ത്രവും നയങ്ങളും മതഭ്രാന്ത്, സ്ത്രീവിരുദ്ധത, വിവേചനം തുടങ്ങിയവയാല്‍ മലിനപ്പെട്ടതായിട്ടും അദ്ദേഹത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം പറയുന്നു.
Read also:‘മാണിക്കു വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചതു ജോസഫ്’ കേരള കോൺഗ്രസിൽ പുതിയ വിവാദം
പ്പബ്ലിക് ദിനത്തില്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് നേര്‍വിപരീതമാണ് ബോള്‍സെനാരോ ബ്രസീലിലും രാജ്യാന്തരതലത്തിലും കൈക്കൊള്ളുന്ന നടപടികളെന്നും ബിനോയ് വിശ്വം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments