Latest NewsNewsIndia

ലൈംഗിക ബന്ധത്തിന് ഉറ ധരിക്കാന്‍ നിര്‍ബന്ധിച്ചു; ഇടപാടുകാരന്‍ 42 കാരിയെ ക്രൂരമായി കൊലപ്പെടുത്തി

ബെംഗളൂരു•സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിബന്ധന അംഗീകരിക്കതിരുന്ന ഇടപാടുകാരന്‍ 42 കാരിയായ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തി. പശ്ചിമ ബെംഗളൂരു വസതിയിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡും ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള വീരസന്ദ്രയിലെ താമസക്കാരനുമായ മുകുന്ദ എച്ച്എച്ച് (48) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് പ്രായപൂർത്തിയാകാത്ത മകനോടൊപ്പം രാജാജിനഗറിനടുത്തുള്ള ഗായത്രിനഗറിൽ താമസിച്ചിരുന്ന യുവതി ജനുവരി 11 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മജസ്റ്റിക്കില്‍ വച്ച് മുകുന്ദയെ കണ്ടുമുട്ടിയത്. ലൈംഗിക ബന്ധത്തിനായി 2,500 രൂപ ആവശ്യപ്പെട്ട അവർ ഒടുവിൽ 1,500 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. അഡ്വാൻസായി 500 രൂപ വാങ്ങിയ അവർ ബസിലും ഓട്ടോയിലും കയറി രാജാജിനഗറിലെ വസതിയിലെത്തി.

മജസ്റ്റിക്കിൽ നിന്ന് 500 രൂപ അഡ്വാൻസ് നൽകിയതായും വീട്ടിൽ എത്തുമ്പോൾ 1,000 രൂപ കൂടി നൽകിയതായും മുകുന്ദ പറഞ്ഞു. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ധരിക്കാ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, പ്രതി നിരസിച്ചു, തന്റെ പണം തിരികെ നൽകാൻ അവളോട് ആവശ്യപ്പെട്ടു. പണം ആവശ്യപ്പെടുകയോ കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ ബഹളം ഉണ്ടാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി, – മുകുന്ദയെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.

“അയാൾ തന്റെ ബാഗിൽ നിന്ന് ഒരു കത്തി പുറത്തെടുത്തു, പണം തിരികെ നൽകിയില്ലെങ്കിൽ കുത്തുമെന്ന് ഭീഷണിപ്പെടുത്തി. ആ നിമിഷത്തിലെ ദേഷ്യത്തില്‍ അയാൾ അവരുടെ വയറ്റിൽ കുത്തി, അവൾ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. വ്യാജ സ്വർണ്ണ മാലയും രണ്ട് മൊബൈലുകളും എടുത്ത് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് സ്ത്രീയെ കൊലപ്പെടുത്താന്‍ തൊണ്ട മുറിക്കാന്‍ അയാള്‍ തീരുമാനിച്ചു,’- ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് യുവതിയുടെ മകൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സുബ്രഹ്മണ്യനഗർ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. 150 ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ഫൂട്ടേജ് വിശകലനം ചെയ്താണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button