ദുബായ്: മിഡിലീസ്റ്റിലെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും യു.എ.ഇ മുന്നിൽ. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി അനുഭവ സൂചികയിലാണ് യു.എ.ഇ മുന്നിലെത്തിയത്. ഗള്‍ഫില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്ത്.
ആഗോളപട്ടികയില്‍ 71 പോയന്റോടെ 21-ാമതാണ് യു.എ.ഇയുടെ സ്ഥാനം. മിഡിലീസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമുണ്ട്. ഖത്തറിനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനം. ആഗോളപട്ടികയില്‍ ഖത്തറിന് 30 ആണ് സ്ഥാനം. 35-ാമത് സ്ഥാനത്തുള്ള ഇസ്രായേലും, 50-ാമത് നില്ക്കുന്ന സൗദി അറേബ്യയും, 56-ാമത് സ്ഥാനത്തുള്ള ഒമാനുമാണ് പിറകെ എത്തുന്നത്. മിഡിലീസ്റ്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് യമനും, സിറിയയുമാണ്. ആഗോളതലത്തില്‍ ഡെന്മാര്ക്കിനും ന്യൂസിലന്റിനുമാണ് ഒന്നാം സ്ഥാനം.
ALSO READ: പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
ഇന്ത്യ ഈ പട്ടികയില്‍ എണ്‍പതാം സ്ഥാനത്താണ്. സോമാലിയയാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ള രാജ്യം. സര്‍വേയില്‍ പൂജ്യം മുതല്‍ 100 വരെ പോയന്റുകള്‍ നല്‍കിയാണ് അഴിമതി നിര്‍ണയിക്കുന്നത്. പൂജ്യം നല്‍കുന്നത് ഏറ്റവുമധികം അഴിമതിയുള്ള രാജ്യത്തിനാണ്. നൂറു പോയന്റ് അഴിമതിരഹിത രാജ്യത്തിനും നല്കുന്നു.
Post Your Comments