മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ ആശ്വാസം, വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ. വിപണി ആരംഭിച്ചപ്പോൾ 100 പോയിന്റ് താഴ്ന്നെങ്കിലും സെൻസെക്സ് 61 പോയിന്റും നിഫ്റ്റി 14പോയിന്റും നേട്ടം സ്വന്തമാക്കി. ബിഎസ്ഇയിലെ 873 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 450 ഓഹരികള്‍ നഷ്ടത്തിലുമാണ്
സീ എന്റര്‍ടെയ്ന്‍മെന്റ്, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്സ്, യെസ് ബാങ്ക്, യുപിഎല്‍, ഐഒസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് ഓഹരികളാണ് നേട്ടത്തിലെത്തിയപ്പോൾ പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്
Post Your Comments