തിരുവനന്തപുരം: സെൻസസ് നടപടികളുമായി സഹകരിക്കുമെന്നും ദേശീയ പൗരത്വ റജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയറിയിച്ച് എംപിമാരുടെ യോഗം. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായാണു മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചത്. സെൻസസും എൻപിആറും തമ്മിൽ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക കേരള സഭയിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ പ്രവാസികളുടെ താത്പര്യം മനസിലാക്കി സമഗ്ര പുനരധിവാസ നയം രൂപീകരിക്കുക, തിരികെ വരുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസ പദ്ധതി കേന്ദ്രം ആവിഷ്‌കരിക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാൻ എംപിമാരുടെ തുടർ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments