മുംബൈ: വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനവും വ്യാപാരം അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 226.79 പോയിന്റ് ഉയർന്നു 41613.19ലും നിഫ്റ്റി 67.90 പോയിന്റ് ഉയർന്നു 12248.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1366 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1118 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപും മോള്‍ക്യാപും നേട്ടത്തിലെത്തി.
വാഹനം, ലോഹം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ നേട്ടം സ്വന്തമാക്കി.യെസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, വിപ്രോ, ടിസിഎസ്, റിലയന്‍സ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments