ലണ്ടന്‍: 3,000-ലേറെ വര്‍ഷം മുൻപ് അന്തരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍. ബിസി പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭരിച്ച ഫറോവ റാംസെസ് നാലാമന്റെ കാലത്ത് ജീവിച്ചിരുന്ന നെസ്യാമുന്‍ എന്ന പുരോഹിതന്റെ ശബ്ദമാണ് പുനഃസൃഷ്ടിച്ചത്. ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ റോയല്‍ ഹലോവേയിലെയും യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെയും ലീഡ്സ് മ്യൂസിയത്തിലെയും ഗവേഷകരാണ് കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ച് ശബ്‌ദം റെക്കോർഡ് ചെയ്‌തത്. മരണശേഷവും തന്റെ ശബ്ദം കേള്‍ക്കപ്പെടണമെന്ന ആഗ്രഹം നെസ്യാമുന്‍ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ശവപ്പെട്ടിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരുവിധത്തില്‍ അത് സഫലമാക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും പരീക്ഷണത്തില്‍ പങ്കെടുത്ത ജൊവന്‍ ഫ്ളച്ചര്‍ പറയുകയുണ്ടായി.
ഒരു സംഘം ഗവേഷകരാണ് നെസ്യാമുന്റെ വോക്കല്‍ ട്രാക്റ്റ് 3 ഡി പ്രിന്റു ചെയ്ത് ശബ്ദം കേട്ടിരിക്കുന്നത്. മമ്മിയെ ലീഡ്‌സ് ജനറല്‍ ഇന്‍ഫര്‍മറിയിലേക്ക് കൊണ്ടുപോയി നിരവധി സിടി സ്‌കാനുകള്‍ നടത്തിയിരുന്നു. അങ്ങിനെയാണ് നെസ്യാമുന്റെ വോക്കല്‍ ട്രാക്റ്റ് ഡിജിറ്റലായി പുനര്‍നിര്‍മ്മിച്ചത്. പിന്നീടത് 3 ഡി പ്രിന്റ് ചെയ്യുകയായിരുന്നു. 3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് നെസ്യാമുന്റെ ശബ്ദനാളിക്ക് സമാനമായ വോയ്സ് ബോക്സ് നിര്‍മിക്കുകയും ഇതുവഴി ശബ്ദം സൃഷ്ടിക്കുകയുമായിരുന്നു. സ്വരാക്ഷരത്തിലുള്ള ഒറ്റ ശബ്ദമാണ് റെക്കോര്‍ഡ് ചെയ്തത്. ഇത് നെസ്യാമുന്‍ ജീവിച്ചിരുന്നപ്പോള്‍ സംസാരിച്ചിരുന്ന ശബ്ദത്തോട് സമാനമാണെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്.
Mummy, can you hear me? Researchers say they’ve mimicked the voice of a 3,000-year-old Egyptian mummy by recreating much of its vocal tract using medical scanners, 3D printing and an electronic larynx. https://t.co/R1ASlreYxN #odd pic.twitter.com/RVM41yw6Ui
— AP Oddities (@AP_Oddities) January 23, 2020
Post Your Comments