KeralaLatest NewsNews

കാട്ടാക്കടയിൽ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ജെ സി ബികൊണ്ട് അടിച്ചു കൊന്നു; നാടിനെ നടുക്കിയ സംഭവത്തിനു പിന്നിൽ മണൽ മാഫിയ

ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ജെ സി ബികൊണ്ട് അടിച്ചുകൊന്നു. നാടിനെ നടുക്കിയ സംഭവം ഇന്ന് പുലർച്ചെയായിരുന്നു. കാട്ടക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിലാണ് സംഭവം. സംഗീത് എന്നയാളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. സജു ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

നേരത്തെ ഫോറസ്റ്റുകാർ മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലമാണിതെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് മണൽ മാഫിയ സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാത്രി മണ്ണെടുപ്പ് ചോദ്യം ചെയ്തപ്പോൾ വീടിന്‍റെ മതിൽ ഇടിച്ചുതകർത്ത് ജെസിബി മുന്നോട്ട് പോവുകയായിരുന്നെന്നും ഇത് തടയാൻ ശ്രമിച്ചപ്പോളാണ് സംഗീതിനെ കൊലപ്പെടുത്തിയതെന്നും കാട്ടാക്കട പഞ്ചായത്തംഗം സുനിൽ പറഞ്ഞു.

ALSO READ: പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗത സൗകര്യവും ഇല്ല; അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു

മുൻ പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തെതുടർന്നാണ് കൊലപാതകമുണ്ടായത്. സംഗീതിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button